ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദര്‍ശനത്തിനിടെ ഡമാസ്കസില്‍ സ്ഫോടനങ്ങള്‍

ഡമാസ്കസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശന വേളയിൽ സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ സ്ഫോടനം. ഇരട്ട സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാക്രോൺ താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തായാണ് ചൊവ്വാഴ്ച രണ്ട് സ്ഫോടനങ്ങളും നടന്നത്. ബോംബുകളിലൊന്ന് ചപ്പുചവറുകൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലും മറ്റൊന്ന് ഹോട്ടലിന് സമീപത്തെ വാഹനത്തിനുള്ളിലുമായിരുന്നു. സ്ഫോടനത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 18 പേർക്ക് പരിക്കേറ്റതായി അൽജസിറ റിപ്പോർട്ട് ചെയ്തു.
സ്ഫോടന സമയത്ത് മാക്രോൺ ഹോട്ടൽ വിട്ട് പ്രസിഡൻഷ്യൽ പാലസിലേക്ക് എത്തിയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇമ്മാനുവൽ മാക്രോൺ സുരക്ഷിതനാണെന്ന് ഫ്രാൻസ് സർക്കാർ അറിയിച്ചിട്ടുണ്ട്. സന്ദർശനം സാധരണനിലയിൽ തന്നെ നടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സിറിയൻ അധികൃതർ റോഡ് അടച്ചു. സ്ഫോടനത്തിൽ അന്വേഷണം നടത്തിവരികയാണ്.











0 comments