ad
Deshabhimani

ഹോർമുസിൽ ദക്ഷിണ കൊറിയൻ കപ്പലിൽ തീപിടിത്തം

korea

image credit: south china morning post

വെബ് ഡെസ്ക്

Published on May 04, 2026, 09:57 PM | 1 min read

സിയോൾ: ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കപ്പലിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. 18 വിദേശ പൗരന്മാർ ഉൾപ്പെടെ 24 ജീവനക്കാരുണ്ടായിരുന്ന കപ്പലിലാണ് തീപിടിത്തമുണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.


എച്ച്എംഎം നമു എന്ന ചരക്കു കപ്പലാണ് ആക്രമണത്തിനിരയായത്. ഹോർമുസ് കടലിടുക്കിനുള്ളിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് സമീപം നങ്കൂരമിട്ടിരിക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്. അതേസമയം, സ്ഫോടനത്തിൽ ആർക്കും പരിക്കുകളില്ലെന്ന് ദക്ഷിണ കൊറിയ പ്രസ്താവനയിൽ അറിയിച്ചു. കപ്പലിന് നേരെയുണ്ടായ ആക്രമണമാണോ അതോ സാങ്കേതിക തകരാറാണോ തീപിടിത്തത്തിന് കാരണമായതെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home