13 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: 13 വയസിൽ താഴെയുള്ള കുട്ടികളിടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. നിരോധനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയൻ സ്ഥിരീകരിച്ചു. 13നും 15നും ഇടയിൽ പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ മേൽനോട്ടത്തിൽ സമയപരിധിയോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതിയുണ്ടാകും.
നിരോധനം സംബന്ധിച്ചും സോഷ്യൽ മീഡിയ ഉപയോഗത്തിനുള്ള നിബന്ധനകൾ സംബന്ധിച്ചുമുള്ള പദ്ധതികൾ യൂറോപ്യൻ യൂണിയൻ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഈ പദ്ധതി നിയമമായി മാറാൻ യൂറോപ്യൻ പാർലമെന്റും 27 അംഗരാജ്യങ്ങളും അംഗീകാരം നൽകേണ്ടതുണ്ട്. നിരോധനം ഉൾപ്പെടുന്ന 'ഡിജിറ്റൽ ഫെയർനെസ് ആക്റ്റ്' ഈ വർഷം കമീഷൻ യൂറോപ്യൻ പാർലമെന്റിൽ അവതരിപ്പിക്കും.
ഉപയോക്താക്കളെ അടിമകളാക്കുന്ന തരത്തിലുള്ള രൂപകൽപ്പനകൾ യൂണിയൻ ശക്തമായി പ്രതിരോധിക്കും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികൾക്ക് സുരക്ഷിതമാണെന്ന് തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്തം വൻകിട കമ്പനികൾക്കാണെന്നും യൂറോപ്യൻ കമീഷൻ വ്യക്തമാക്കി.









0 comments