print edition ഗ്രീൻലൻഡിലേക്ക് കൂടുതൽ സൈനികർ

കോപ്പൻ ഹേഗൻ
ഗ്രീൻലൻഡിനായുള്ള അവകാശവാദങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുകയും എതിർക്കുന്ന രാജ്യങ്ങൾക്ക് അധികതീരുവ ചുമത്തുകയുംചെയ്തതിനു പിന്നാലെ ഗ്രീൻലൻഡിൽ കൂടുതൽ സൈനികരെ വിന്യസിച്ച് യൂറോപ്യൻ രാജ്യങ്ങൾ. ബ്രിട്ടൻ, നെതർലൻഡ്‌സ്, ഫിൻലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ സൈനികരാണ് ദ്വീപിലെത്തിയത്.
ഗ്രീൻലൻഡിൽ അതിക്രമിച്ച് കയറിയാൽ അനുമതി കൂടാതെ വെടിയുതിർക്കാൻ തങ്ങളുടെ സൈനികർക്ക് ഡെൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അധികനികുതി ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തെ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായി എതിർത്തിരുന്നു.










0 comments