ad
Deshabhimani

90-ാം വയസ്സിൽ ആദ്യ ഗ്രാമി പുരസ്കാരം നേടി ദലൈ ലാമ

Dalai lama.jpg
വെബ് ഡെസ്ക്

Published on Feb 02, 2026, 02:30 PM | 1 min read

ലോസ് ഏഞ്ചൽസ്: തിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയ്ക്ക് കരിയറിലെ ആദ്യ ഗ്രാമി പുരസ്കാരം. 90-ാം വയസ്സിലാണ് നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്. ലോസ് ഏഞ്ചൽസിൽ നടന്ന 68-ാമത് ഗ്രാമി പുരസ്കാര ചടങ്ങിൽ ഓഡിയോ ബുക്ക് നറേഷൻ, സ്റ്റോറിടെല്ലിങ് വിഭാഗത്തിലാണ് ലാമ പുരസ്കാരത്തിന് അർഹനായത്.


ദലൈ ലാമയുടെ വിവരണത്തോടെ പുറത്തിറങ്ങിയ 'മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദലൈ ലാമ' എന്ന ഓഡിയോ ബുക്ക് ആണ് അവാർഡ് സ്വന്തമാക്കിയത്. പ്രശസ്ത സരോദ് വായനക്കാരൻ അംജദ് അലി ഖാനും പുത്രന്മാരും ചേർന്നൊരുക്കിയ സംഗീത പശ്ചാത്തലവും ഈ ആൽബത്തിന്റെ പ്രത്യേകതയാണ്.


കനേഡിയൻ-അമേരിക്കൻ ഗായകൻ റൂഫസ് വെയ്ൻറൈറ്റ് ആണ് ലാമയ്ക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ പുരസ്കാരത്തെ കൃതജ്ഞതയോടും വിനയത്തോടും കൂടി സ്വീകരിക്കുന്നതായി ദലൈ ലാമ പ്രതികരിച്ചു.


വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് തന്റെ ആദ്യ ഗ്രാമി സ്വന്തമാക്കിയതോടെ എമ്മി, ഗ്രാമി, ഓസ്കർ, ടോണി എന്നീ നാല് പ്രധാന പുരസ്കാരങ്ങളും നേടിയവരുടെ എലൈറ്റ് ക്ലബ്ബായ ഈഗോട്ടിൽ അംഗമായി.


കൊറിയൻ സംഗീത ശാഖയായ കെ-പോപ്പിന് ആദ്യമായി ഗ്രാമി ലഭിച്ചു എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. 'ഗോൾഡൻ' എന്ന ഗാനത്തിലൂടെയാണ് ഈ നേട്ടം. 1959 മുതൽ ഇന്ത്യയിൽ അഭയാർത്ഥിയായി കഴിയുന്ന ദലൈ ലാമ, 1989-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനവും നേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home