ad
Deshabhimani

എല്‍ നിനോ എത്തുന്നു; കാലവർഷം ദുർബലമായേക്കും, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയില്‍

elnino

image: financial express

വെബ് ഡെസ്ക്

Published on Jun 02, 2026, 04:29 PM | 1 min read

ന്യൂയോർക്ക്: ഈ വർഷത്തെ കാലവർഷത്തെ ദുർബലമാക്കി ആ​ഗോള താപനിലയിൽ വൻ വർദ്ധനവുണ്ടാകാൻ കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം എത്തുന്നതായി മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


ജൂൺ മുതൽ ഓ​ഗസ്റ്റ് വരെ ചൂട് വർധിക്കാൻ കാരണമാകുന്ന എല്‍ നിനോ ശക്തിപ്രാപിക്കാൻ 80 ശതമാനം സാധ്യതയുണ്ടെന്നാണ് ഡബ്ലുഎംഒ അറിയിക്കുന്നത്. സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനം മൂലം ആ​ഗോള താപനിലയിൽ മാറ്റങ്ങൾ വരുത്തുന്ന പ്രതിഭാസമാണ് എൽ നിനോ. പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കൻ ഭാഗത്തുമുള്ള ഉപരിതല ജലത്തിന് അസാധാരണമാംവിധം ചൂട് കൂടുന്ന അവസ്ഥയാണിത്. ഇതുവഴി ദക്ഷിണേന്ത്യൻ രാജ്യങ്ങളിൽ വലിയ വരൾച്ചയ്ക്ക് കാരണമാകുമെന്നാണ് റിപ്പോർട്ട്.


മൂന്ന് മുതല്‍ ഏഴ് വര്‍ഷം കൂടുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് എല്‍ നിനോ. ഇത്തവണത്തേത് സാധാരണയുണ്ടാകുന്ന എൽ നിനോയെക്കാൾ കടുത്തതാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home