ad
Deshabhimani

എഐ ദുരുപയോഗം: നിയമവിരുദ്ധ ഉള്ളടക്കം നീക്കുമെന്ന് എക്‌സ്‌

x platform
വെബ് ഡെസ്ക്

Published on Jan 05, 2026, 06:17 AM | 1 min read

ന്യൂഡൽഹി : സമൂഹമാധ്യമമായ എക്‌സിൽ എഐ ഉപയോഗിച്ച്‌ നിർമിച്ച നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്ന്‌ പ്ലാറ്റ്‌ഫോം അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നവരുടെ അക്ക‍ൗണ്ടുകൾ സ്ഥിരമായി വിലക്കുമെന്നും എക്‌സ്‌ അറിയിച്ചു. എക്‌സിന്റെ എഐ അസിസ്‌റ്റന്റായ ഗ്രോക്ക്‌ ഉപയോഗിച്ച്‌ സ്‌ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന ഉള്ളടക്കങ്ങൾ വ്യാപകമായി നിർമിക്കുന്നുണ്ടെന്നും, ഇവ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രാലയം എക്‌സിന്‌ നോട്ടീസയച്ചിരുന്നു.


ഗ്രോക്ക്‌ എഐ അസിസ്റ്റന്റ്‌ അടക്കമുള്ള എക്‌സിലെ എഐ ടൂളുകൾ ഉപയോഗിച്ച്‌ സ്‌ത്രീകളുടെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങളടക്കം വ്യാപകമായി നിർമിക്കുന്നു എന്ന്‌ നോട്ടീസിൽ പറഞ്ഞിരുന്നു. ഇതടക്കം വിവിധ സർക്കാരുകളുടെ ആവശ്യപ്രകാരമാണ്‌ നടപടി.‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home