ad
Deshabhimani

ബാങ്കോക്കിൽ ചരക്ക് ട്രെയിൻ ബസിലിടിച്ച് എട്ട് മരണം; 20 ലധികം പേർക്ക് പരിക്ക്

bangkok

ബസ് പൂർണമായും കത്തി നശിച്ച നിലയില്‍ | image: AP

വെബ് ഡെസ്ക്

Published on May 16, 2026, 06:09 PM | 1 min read

ബാങ്കോക്ക്: ബാങ്കോക്കിൽ റെയിൽ ക്രോസിങ്ങിനിടെ ചരക്ക് ട്രെയിൻ ബസിലിടിച്ച് എട്ട് മരണം. ബാങ്കോക്കിലെ സെൻട്രൽ ഏരിയയിലെ എയർപോർട്ട് ലിങ്ക് ലൈൻ സ്റ്റേഷനടുത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായതെന്ന് തായ് ന്യൂസ് റിപ്പോർട്ടുകൾ പറയുന്നു.


സംഭവത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് റിപ്പോർട്ട്. റെയിൽ ക്രോസ് കടക്കുന്നതിനായി വാഹനങ്ങൾ നിരയായി പോകുന്നതിനിടെയാണ് ചരക്കുമായെത്തിയ ട്രെയിൻ ബസിലിടിച്ചത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. അപകടത്തിന്റെ ആഘാതത്തിൽ ബസിന് പിന്നിലുണ്ടായിരുന്ന കുറച്ച് വാഹനങ്ങളും പാളത്തിലൂടെ വലിച്ചിഴക്കപ്പെട്ടു. ബസിന് പരിസരത്തുണ്ടായിരുന്ന നിരവധി ബൈക്ക് യാത്രക്കാർ പാളത്തിലേക്ക് തെറിച്ചുവീണുവെന്നും റിപ്പോർട്ടുകൾ പറയുന്നു. തീ നിയന്ത്രണവിധേയമാക്കിയതിന് ശേഷമാണ് ബസിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home