Deshabhimani

ഈഫൽ ടവറിൽ സന്യാസിമാരുടെ സന്ദര്‍ശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റി നിര്‍ത്തിയ സംഭവം; പ്രതിഷേധം കനത്തതോടെ അന്വേഷണം

ET
വെബ് ഡെസ്ക്

Published on Sep 08, 2026, 11:38 AM | 1 min read

പാരിസ്: ഇന്ത്യയിൽ നിന്നെത്തിയ സന്യാസി സംഘത്തിന്റെ സന്ദര്‍ശന വേളയിൽ പാരിസിലെ പ്രശസ്തമായ ഈഫൽ ടവറിൽ വനിതാ ജീവനക്കാരെ മാറ്റി നിര്‍ത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മേയർ ഇമ്മാനുവൽ ഗ്രെഗോയര്‍. ജീവനക്കാര്‍ ഒന്നടങ്കം സംഘടിച്ച് പ്രതിഷേധം തുടരുകയാണ്. വിവേചനത്തിൽ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഈഫൽ ടവര്‍ അടച്ചിടേണ്ടി വന്നിരുന്നു.


ബോചാസന്യാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ എന്ന സംഘത്തിന്റെ സ്വകാര്യ സന്ദർശനത്തിനിടെയാണ് വിവാദ സംഭവം. വനിതാ ജീവനക്കാരെ കാഴ്ചയിൽ നിന്ന് മാറ്റി നിര്‍ത്താൻ ആവശ്യമുണ്ടായി എന്നും ഇതിനെ തുടര്‍ന്നായിരുന്നു മാറ്റി നിര്‍ത്തൽ എന്നും അധികൃതര്‍ വ്യക്തമാക്കി. നൂറോളം പേര്‍ ഉൾപ്പെടുന്ന സംഘമാണ് ടവര്‍ കാണാനായി എത്തിയത്. ഇതിനിടെ സംഘം കടന്നു പോകുന്ന വഴിയിലെ വനിതാ ജീവനക്കാരുടെ ഡ്യൂട്ടി ഒഴിവാക്കി. പകരം പുരുഷ ജീവനക്കാരെ നിയോഗിക്കയായിരുന്നു.


Related News

വനിതാ സമ്പര്‍ക്കം ഒഴിവാക്കണമെന്ന് സന്ദര്‍ശക സംഘം ആവശ്യപ്പെട്ടിരുന്നതായി ഈഫൽ ടവര്‍ ഓപ്പറേറ്റര്‍ ചുമതയുള്ള എസ്ഇടിഇ സമ്മതിച്ചു. ഇത്തരം ഒരു ഉപാധി സമ്മതിക്കാൻ പാടില്ലായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പ്രസിഡന്റ് അറീൽ വെയിൽ ജീവനക്കാര്‍ക്ക് ഉറപ്പ് നൽകി. സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തുമെന്ന് പാരിസ് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രെഗോയര്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നൽകി.


സംഭവം വിവാദമായതോടെ ഫ്രാൻസ് നാഷണൽ അസംബ്ലി പ്രസിഡന്റ് യായൽ ബ്രൗൺ പിവേയും പ്രതികരണവുമായി രംഗത്തെത്തി. വനിതാ ജീവനക്കാരെ മാറ്റി നിര്‍ത്തിയത് വിവേചനമാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാരിസ് പരിസരത്ത് ബോചാസന്യാസി സൻസ്ഥയുടെ പുതിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് നൂറോളം വരുന്ന സംഘം പാരീസിൽ എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.




Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home