ad
Deshabhimani

ലഹരിക്കടത്ത്; പസഫിക്കില്‍ കപ്പലിന് നേരെ യുഎസിന്‍റെ മിസൈലാക്രമണം, മൂന്ന് പേർ കൊല്ലപ്പെട്ടു

usmissileattack

ആക്രമണത്തിന്‍റെ ദൃശം| photo credit: AFP

വെബ് ഡെസ്ക്

Published on Apr 27, 2026, 06:09 PM | 1 min read

വാഷിംങ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിലെ കപ്പലിന് നേരെയുണ്ടായ യുഎസ് സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സതേൺ കമാൻഡിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


യുഎസ് സതേൺ കമാൻഡർ ജനറൽ ഫ്രാൻസിസ് ഡോണോവന്റെ നിർദേശപ്രകാരം 'ജോയിന്റ് ടാസ്ക് ഫോഴ്സ് സതേൺ സ്പിയർ' ആണ് ആക്രമണം നടത്തിയത്. ബോട്ട് സ്ഫോടനത്തിൽ തകരുന്നതിന്റെ ദൃശ്യങ്ങൾ സതേൺ കമാൻഡ് എക്സിലൂടെ പുറത്തുവിട്ടു. ലഹരിക്കടത്ത് തടയാൻ ട്രംപ് ഭരണകൂടം ആരംഭിച്ച ഓപ്പറേഷൻ സതേർൺ സ്പിർ വഴി നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 186 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ മാസം മാത്രം കരീബിയൻ കടലിലും പസഫിക്കിലുമായി എട്ട് ആക്രമണങ്ങളാണ് നടന്നത്. നേരത്തെ നാർക്കോ-ടെററിസം കുറ്റം ചുമത്തി വെനസ്വലേയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജനുവരിയിൽ യുഎസ് സൈന്യം പിടികൂടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home