ad
Deshabhimani

രാജ്യത്തെ തെരഞ്ഞെടുപ്പ് ബ്രസീലിയൻ ജനതയുടെ മാത്രം കാര്യം, ഇടപെടരുത്; ട്രംപിന് മുന്നറിയിപ്പുമായി ലുല ഡ സിൽവ

Lula Da Silva on trump

image credit: AFP

വെബ് ഡെസ്ക്

Published on Jun 18, 2026, 07:42 PM | 1 min read

ഫ്രാൻസ് : ബ്രസീലിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ട്രംപിന് മുന്നറിയിപ്പ് നൽകി ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ. ജി 7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ലുല ഡ സിൽവയുടെ പരാമർശം.


വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ട്രംപ് കൈകടത്തരുതെന്ന് ലുല ഡ സിൽവ പറഞ്ഞു. ബ്രസീലിയൻ സുപ്രീംകോടതി മുൻ പ്രസിഡന്റ് ജയർ ബോൾസോനാരോയുടെ മകൻ എഡ്വാർഡോ ബോൾസോനാരോക്ക് തടവുശിക്ഷ വിധിച്ച സംഭവത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ലുല പ്രതികരിച്ചത്.


'ബോൾസോനാരോയെയും അദ്ദേഹത്തിന്റെ അച്ഛനെയും മകനെയും ട്രംപിന് ഇഷ്ടപ്പെടാം. എനിക്കതിൽ ഒരു പ്രശ്നവുമില്ല. എന്നാൽ, ബ്രസീലിലെ തെരഞ്ഞെടുപ്പ് ബ്രസീലിയൻ ജനതയുടെ മാത്രം കാര്യമാണ്. അതിൽ ഇടപെടാൻ യുഎസ് പ്രസിഡന്റിനെ അനുവദിക്കില്ല', ലുല ഡ സിൽവ പറഞ്ഞു. ബ്രസീലിന്റെ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം തീരുവയെയും ലുല രൂക്ഷമായി വിമർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home