ad
Deshabhimani

അമേരിക്കൻ കറൻസി നോട്ടുകളിൽ ഒപ്പിടാൻ ട്രംപ്

donald trump signature

Photo Credit: X

വെബ് ഡെസ്ക്

Published on Mar 27, 2026, 07:30 AM | 1 min read

വാഷിങ്ടൺ: അമേരിക്കൻ കറൻസി നോട്ടുകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ യുഎസ് ട്രഷറി. ഒരു സിറ്റിങ് പ്രസിഡന്റ് യുഎസ് പണത്തിൽ ഒപ്പിടുന്നത് ചരിത്രത്തിൽ ആദ്യമാണ്. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നോട്ടുകളുടെ ഈ പുനർരൂപകൽപ്പന.


കഴിഞ്ഞ 165 വർഷമായി യുഎസ് ട്രഷററുടെ ഒപ്പായിരുന്നു നോട്ടുകളിൽ ഉണ്ടായിരുന്നത്. ഇനി മുതൽ ട്രഷററുടെ ഒപ്പിന് പകരം ട്രംപിന്റെ ഒപ്പും, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പും നോട്ടുകളിൽ ഉണ്ടാകും. ട്രംപിന്റെ ഒപ്പുള്ള ആദ്യത്തെ 100 ഡോളർ ബില്ലുകൾ ഈ ജൂണിൽ അച്ചടിക്കും. വരും മാസങ്ങളിൽ മറ്റ് തുകകളുടെ നോട്ടുകളും പ്രചാരത്തിൽ വരും.


നോട്ടുകളുടെ അടിസ്ഥാന ഡിസൈനിൽ മാറ്റമുണ്ടാകില്ല. നിയമപ്രകാരം മരിച്ച വ്യക്തികളുടെ ചിത്രങ്ങൾ മാത്രമേ നോട്ടുകളിൽ പാടുള്ളൂ എന്നതിനാൽ ട്രംപിന്റെ ചിത്രം നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ട്രംപിന്റെ ചിത്രം പതിപ്പിച്ച സ്മാരക സ്വർണ്ണ നാണയത്തിന് ഫെഡറൽ ആർട്സ് പാനൽ അംഗീകാരം നൽകിയിട്ടുണ്ട്.


ട്രംപിന്റെ രണ്ടാം ടേമിലെ സാമ്പത്തിക നേട്ടങ്ങളെ അംഗീകരിക്കുന്നതിനും രാജ്യത്തിന്റെ ചരിത്രപരമായ മുന്നേറ്റം അടയാളപ്പെടുത്തുന്നതിനുമാണ് ഈ നീക്കമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home