ad
Deshabhimani

print edition നൊബേൽ തന്നില്ല ; ഇനി 
സമാധാനത്തെക്കുറിച്ച്‌ ബാധ്യതയില്ലെന്ന്‌ ട്രംപ്‌

Trump.jpg
വെബ് ഡെസ്ക്

Published on Jan 20, 2026, 02:08 AM | 1 min read


ഓസ്‌ലോ

നൊബേൽ സമാധാന സമ്മാനം നിഷേധിക്കപ്പെട്ടതോടെ സമാധാനത്തിനായി പ്രവർത്തിക്കാനുള്ള തന്റെ ബാധ്യത ഇല്ലാതായെന്ന് യുഎസ്‌ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിനയച്ച സന്ദേശത്തിലാണ്‌ ട്രംപിന്റെ വിശദീകരണം. ‘എട്ടിലധികം യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും താങ്കളുടെ രാജ്യം എനിക്ക്‌ നോബേൽ സമ്മാനം തരാത്ത സഹചര്യത്തിൽ സമാധാനത്തേക്കുറിച്ച്‌മാത്രം ചിന്തിക്കേണ്ട ബാധ്യത എനിക്കില്ല. ആ സമയം യുഎസിന്‌ നല്ലതും ശരിയായതുമായ കാര്യങ്ങളെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയും’ എന്നാണ്‌ ട്രംപിന്റെ സന്ദേശം.


ഗ്രീൻലൻഡ്‌ ഏറ്റെടുക്കാനുള്ള നീക്കത്തെ എതിർക്കുന്ന നോർവേ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്‌ ട്രംപ്‌ 10 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ നോർവേ പ്രധാനമന്ത്രി ട്രംപിന്‌ നൽകിയ സന്ദേശത്തിനുള്ള മറുപടിയിലാണ്‌ ട്രംപ്‌ നോബേൽ സമ്മാനം ‘നിഷേധി’ച്ചതിലുള്ള പരിഭവം അറിയിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home