ad
Deshabhimani

ട്രാൻസ്‌ജെൻഡർ സൗഹൃദ സംഘടനകൾക്കുള്ള ധനസഹായം നിർത്തലാക്കാൻ ട്രംപ്; പ്രതിഷേധം കനക്കും

tramp lgbtq
വെബ് ഡെസ്ക്

Published on Oct 02, 2025, 11:00 PM | 1 min read

വാഷിംങ്ടൺ: ലിംഗ വൈവിധ്യത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ധനസഹായം നൽകുന്നത് നിർത്തലാക്കാൻ ട്രംപ്.


മുൻപ് യുഎസ് സർക്കാരിന്റെ സഹായം സ്വീകരിക്കുന്ന ആരോഗ്യ സേവനദാതാക്കൾ ഗർഭച്ഛിദ്രത്തിന് പിന്തുണ നൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും വിലക്കുന്ന ‘മെക്സിക്കോ സിറ്റി’ നയം ട്രംപ് ഭരണകൂടം കൊണ്ടുവന്നിരുന്നു. ഇതിന്റെ വിപുലീകരണമാണ് ട്രാൻസ്ജെൻഡറുകൾക്കെതിരെയുള്ള നീക്കമെന്നാണ് സംശയിക്കുന്നത്. അമേരിക്ക ആസ്ഥാനമായ സ്ഥാപനങ്ങൾക്കും വിദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും നൽകുന്ന തുക ഒഴിവാക്കാനാണ് നീക്കം. നയത്തിനെതിരെ വ്യപക പ്രതിഷേധം ഉയരാനാണ് സാധ്യത.


വിദേശ സർക്കാരുകളുടെയും ഐക്യരാഷ്ട്ര സഭയുടെയും ഉൾപ്പടെ പദ്ധിതികളെ തീരുമാനം ബാധിക്കും. ഇക്കാര്യം സംബന്ധിച്ച് അറിയിപ്പുകൾ ലഭിച്ചതായി ഗ്ലോബൽ ഹെൽത്ത് കൗൺസിൽ, എംഎസ്‌ഐ റീപ്രൊഡക്ടീവ് ചോയ്‌സസ് എന്നീ സംഘടനകൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home