ദിത്വാ ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ 190 കടന്ന് മരണസംഖ്യ

കൊളംബോ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ദിത്വാ ചുഴലിക്കാറ്റ്. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഏകദേശം 190 പേർ മരിച്ചു. നിരവധി ആളുകളെ കാണാതായി. വിവിധ ജില്ലകളിലായി 20,000 ത്തിലധികം വീടുകൾ തകർന്നു. കനത്ത മഴയിൽ വീടുകളും കൃഷിയിടങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിൽ സാഹചര്യവുമുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ സർക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കെലാനി നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ ചില പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവായിട്ടുണ്ട്. കാൻഡിയിലും ബദുള്ളയിലുമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കക്ക് സഹായവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. കുടുങ്ങി കിടന്ന നിരവധിയാളുകളെ ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷപ്പെടുത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ രക്ഷപ്പെടുത്തി വരികയാണ്.










0 comments