ad
Deshabhimani

400 വർഷത്തെ തപാൽ സേവനങ്ങൾക്ക് വിരാമം: പോസ്റ്റൽ സർവീസ് അവസാനിപ്പിക്കുന്ന ആദ്യ രാജ്യമിതാണ്..

denmark
വെബ് ഡെസ്ക്

Published on Dec 31, 2025, 02:15 PM | 1 min read

കോപ്പൻഹേഗൻ: ഈ രാജ്യത്ത് ഇനി തപാൽ സേവനങ്ങളില്ല. ചൊവ്വാഴ്ച അവസാന കത്തും നൽകി പോസ്റ്റൽ സേവനം അവസാനിപ്പിച്ച് ഡെൻമാർക്ക്. പൂർണമായും ഡിജിറ്റൽ കമ്യൂണിക്കേഷനിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് 400 വർഷം പഴക്കമുള്ള പോസ്റ്റൽ സംവിധാനം നിർത്തലാക്കിയത്. ഇതോടെ പോസ്റ്റൽ സർവീസ് നിർത്തലാക്കുന്ന ആദ്യ രാജ്യമായി ഡെൻമാർക്ക് മാറി.


പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 1,500 മെയിൽബോക്സുകളാണ് നിലവിൽ പൂട്ടിയത്. പോസ്റ്റ്നോർഡിന്റെ 4,600 ജീവനക്കാരിൽ ഏകദേശം 1,500 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു. 2000 മുതൽ രാജ്യത്ത് കത്തുകളുടെ എണ്ണം 90% കുറഞ്ഞുവെന്ന് പോസ്റ്റ്നോർഡ് 2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.


കത്തുകൾ, ബിസിനസ് കത്തുകൾ, ഡയറക്ട് മെയിൽ, മാഗസിൻ മെയിൽ തുടങ്ങിയ അടിസ്ഥാന പോസ്റ്റുകൾ അയക്കാനുള്ള അവസാന തീയതി ഡിസംബർ 18 ആയിരുന്നു. 2025 ഡിസംബർ 29-ഓടെ ഏജൻസി ക്വിക്ക് മെയിലുകൾ സ്വീകരിക്കുന്നത് നിർത്തി. ഡിസംബർ 31 മുതൽ അന്താരാഷ്ട്ര തപാൽ ഡെലിവറിയും നിർത്തിവെച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home