നൃത്തശാല നിർമിക്കാനായി വൈറ്റ്‌ ഹ‍ൗസിൽ ഇടിച്ചുനിരത്തൽ

trump white house
വെബ് ഡെസ്ക്

Published on Oct 26, 2025, 06:41 AM | 1 min read

വാഷിങ്‌ടൺ : പുതിയ നൃത്തശാല നിർമിക്കുന്നതിനായി വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്തെ കെട്ടിടം പൊളിച്ചുനീക്കി. 30 കോടി ഡോളർ രൂപ ചെലവിൽ പുതിയ നൃത്തശാല നിർമിക്കാനാണ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പദ്ധതി. വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുടെ പങ്കാളികള്‍ ഉപയോഗിച്ചിരുന്ന കെട്ടിടമാണ് പൂര്‍ണമായും പൊളിച്ചുനീക്കിയത്‌.


കെട്ടിടം തകർത്തതിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. ചരിത്രപ്രസിദ്ധമായ കെട്ടിടം പൊളിച്ചുനീക്കുന്നതിനെതിര പല കോണുകളിൽനിന്ന്‌ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. കെട്ടിടം പൊളിച്ചുനീക്കി പുതിയത്‌ നിർമിക്കുന്നത്‌ സ്വഭാവികമായ നടപടിക്രമം മാത്രമാണെന്ന്‌ വൈറ്റ്‌ ഹ‍ൗസ്‌ പ്രസ്‌ സെക്രട്ടറി കരോലിൻ ലിവിറ്റ്‌ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home