ആയുധശേഖരം ഇല്ലാതാക്കി, ലക്ഷ്യമില്ലാത്ത യുദ്ധം; ട്രംപിനെ വിമര്‍ശിച്ച് മാർക്ക് കെല്ലി

മാർക്ക് കെല്ലി | image credit: USA TODAY
ടെക്സസ് : ഇറാനെതിരെയുള്ള യുദ്ധത്തിൽ കൃത്യമായ ലക്ഷ്യമോ പദ്ധതിയോ ഇല്ലാതെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് പോകുന്നതെന്ന് ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലി.
ആസൂത്രിതമല്ലാത്ത യുദ്ധത്തിലൂടെ അമേരിക്കയുടെ ആയുധശേഖരം ട്രംപ് ഇല്ലാതാക്കുകയാണെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും മാർക്ക് കെല്ലി വിമർശിച്ചു. ഞായറാഴ്ച സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മാർക്ക് കെല്ലിയുടെ പരാമർശം. 'ടോമാഹാക്ക് മിസൈലുകൾ, പാട്രിയറ്റ് റൗണ്ടുകൾ, സ്മാർട്ട് മിസൈലുകൾ തുടങ്ങിയവയുടെ എണ്ണത്തിലുണ്ടായ കുറവ് ഞെട്ടിക്കുന്നതാണ്. ഇത് ആഗോള വെല്ലുവിളികളെ നേരിടാനുള്ള അമേരിക്കയുടെ ശേഷിയെ ബാധിക്കും. തീർന്നുപോയ ആയുധശേഖരം പഴയതുപോലെയാക്കാൻ വർഷങ്ങളെടുക്കും', മാർക്ക് കെല്ലി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുതിയ യുദ്ധങ്ങൾ തുടങ്ങില്ലെന്ന് ഉറപ്പ് നൽകിയാണ് ട്രംപ് അധികാരത്തിലെത്തിയതെന്ന കാര്യവും കെല്ലി ഓർമിപ്പിച്ചു. എന്നാൽ ഇപ്പോൾ വിപരീതമായാണ് സംഭവിക്കുന്നതെന്നും ഇത് മ ഉണ്ടാക്കുന്നതെന്നും മാർക്ക് കെല്ലി ചോദിച്ചു.










0 comments