ad
Deshabhimani

വെള്ളത്തിന് പകരം ബബിൾ ടീ; യുവതിയുടെ വൃക്കയിൽ നിന്ന് ഡോക്ടർമാർ നീക്കിയത് മുന്നൂറിലധികം കല്ലുകൾ

Bubble tea.jpg
വെബ് ഡെസ്ക്

Published on Oct 21, 2025, 04:13 PM | 1 min read

തായ്‌വാൻ: വെള്ളം കുടിക്കുന്നതിനു പകരം മധുരപാനീയങ്ങൾ മാത്രം കഴിച്ച് ശീലിച്ച യുവതിയുടെ വൃക്കയിൽ നിന്ന് മുന്നൂറിലധികം കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ. ബബിൾ ടീ, പഴച്ചാറുകൾ, മറ്റു മധുരപാനീയങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് താൻ വർഷങ്ങളോളം ദാഹം മാറ്റിയതെന്ന് 20 വയസ്സുള്ള സിയാവോ യു എന്ന യുവതി ഡോക്ടർമാരോട് പറഞ്ഞു.


അടിവയറ്റിൽ കടുത്ത വേദനയും പനിയുമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച തായ്‌വാനിലെ ചി മെയ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോഴാണ് യുവതിയുടെ വലത് വൃക്കയിൽ നൂറുകണക്കിന് കല്ലുകൾ കണ്ടെത്തിയത്. അൾട്രാസൗണ്ട് സ്കാനിൽ വൃക്ക വീർത്തിരിക്കുന്നതായും 5 മില്ലിമീറ്റർ മുതൽ 2 സെന്റീമീറ്റർ വരെ വലുപ്പമുള്ള കല്ലുകൾ വൃക്കയിലുള്ളതായും ഡോക്ടർമാർ കണ്ടെത്തി.


വെള്ളം കുടിക്കുന്നതിലുള്ള വിമുഖത കാരണം യുവതിക്ക് സ്ഥിരമായി നിർജ്ജലീകരണം സംഭവിക്കുകയും, വൃക്കയിൽ ധാതുക്കൾ അടിഞ്ഞുകൂടുകയും ചെയ്തതാണ് കല്ലുകൾക്ക് കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ ഏകദേശം 300 കല്ലുകൾ നീക്കം ചെയ്തു.


വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതിന് പ്രധാന കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തതോ, അല്ലെങ്കിൽ കാൽസ്യവും പ്രോട്ടീനും കൂടുതലുള്ള ഭക്ഷണക്രമമോ ആകാമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home