യുഎസ് സമ്മർദത്തിന് വഴങ്ങി രാജിവയ്‍ക്കില്ലെന്ന് ക്യൂബൻ പ്രസിഡന്റ്

ഹവാന: അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി രാജിവയ്‌ക്കുന്ന പ്രശ്‌നമില്ലെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ്-കാനൽ. എൻബിസി ന്യൂസ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കീഴടങ്ങൽ എന്നത് വിപ്ലവകരമായ പദാവലിയുടെ ഭാഗമല്ലെന്നും, തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ബാഹ്യശക്തികളല്ല, ക്യൂബൻ ജനതയാണെന്നും അദ്ദേഹം പറഞ്ഞു.
‘ക്യൂബയിൽ, നേതൃസ്ഥാനം വഹിക്കുന്നവരെ യുഎസ് സർക്കാരല്ല തെരഞ്ഞെടുക്കുന്നത്. ഞങ്ങൾക്ക് സ്വതന്ത്ര പരമാധികാര രാഷ്ട്രമുണ്ട്. ക്യൂബൻ പൗരന്മാർക്ക് അവരെ പ്രതിനിധീകരിക്കാൻ കഴിവില്ലെന്ന് തോന്നിയാൽ മാത്രമേ ഞാൻ പ്രസിഡന്റ് സ്ഥാനം ഒഴിയുകയുള്ളൂ’– ക്യൂബൻ പ്രസിഡന്റ് വ്യക്തമാക്കി.








0 comments