കോംഗോയിൽ രണ്ട് സ്കൂളുകളിൽ തീപിടിത്തം; 29 പേർക്ക് ദാരുണാന്ത്യം

ബുക്കാവ്: കോംഗോയിലെ രണ്ട് സ്കൂളുകളിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർത്ഥികളുൾപ്പടെ 29 പേർക്ക് ദാരുണാന്ത്യം. ഉജാമ്മ പ്രൈമറി സ്‌കൂൾ, ഫുരാഹ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലായി ഉണ്ടായ തീപിടിത്തത്തിൽ 19 പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും മരിച്ചു. സ്കൂളുകൾക്ക് പുറമെ പ്രദേശത്തെ 300 ഓളം വീടുകളിലേക്കും തീ പടർന്നുപിടിച്ചു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തീപിടിത്തത്തിൽ ഓടി രക്ഷപ്പെടുന്നതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും അപകടത്തിന്റെ ആക്കം കൂട്ടി. നിരവധിപേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാടുതു ജനറൽ ആശുപത്രിയിൽ പെരിക്കേറ്റ 50 ഓളം പേരെ പ്രവേശിപ്പിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു. അപകടസ്ഥലത്ത് ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.










0 comments