ad
Deshabhimani

print edition ഇഡി റെയ്ഡ്: പ്രതിഷേധമറിയിച്ച് കെനിയൻ കമ്യൂണിസ്റ്റ് പാർടി

CPK.jpg
വെബ് ഡെസ്ക്

Published on Jun 02, 2026, 01:36 AM | 1 min read

നെയ്റോബി: സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഇഡി റെയ്‌ഡിലും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള കേന്ദ്രനേതാക്കളെ അറസ്‌റ്റുചെയ്‌ത ഡൽഹി പൊലീസ്‌ നടപടിയിലും പ്രതിഷേധിച്ച്‌ കെനിയൻ കമ്യൂണിസ്റ്റ് പാർടി (സിപിഎം കെ).


ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നേരെ അപകടകരമായ ആക്രമണമാണ് ഉണ്ടായത്. ഭരണകൂട അടിച്ചമർത്തലിനെതിരെ പ്രതിഷേധിക്കുന്ന എല്ലാ ജനാധിപത്യ ശക്തികൾക്കും ഐക്യദാർഢ്യം അറിയിക്കുന്നു.


ഭരണവർഗത്തിന് ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ വരുമ്പോൾ, അവർ ഭയപ്പെടുത്തലുകളെയും റെയ്ഡുകളെയും അടിച്ചമർത്തലുകളെയും ആശ്രയിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് കമ്യൂണിസ്റ്റുകളെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്.


ഒരാൾക്ക് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമാണ്. ഐക്യദാർഢ്യമാണ് നമ്മുടെ ആയുധം; സാർവദേശീയത നമ്മുടെ കടമയും – സിപിഎം കെ പ്രസ്‌താവനയിൽ പറയുന്നു.

ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റ്‌ പാർടി, കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഗ്രീസ്‌, മെക്‌സിക്കൻ കമ്യൂണിസ്‌റ്റ്‌ പാർടി, കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ തുർക്കി, ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർടി, പാകിസ്ഥാൻ കമ്യൂണിസ്റ്റ്‌ പാർടി, മസ്‌ദൂർ കിസാൻ പാർടി പാകിസ്ഥാൻ തുടങ്ങിയ പാർടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home