ad
Deshabhimani

print edition ഇഡി വേട്ട: അപലപിച്ച് 
ഓസ്‌ട്രേലിയൻ കമ്യൂണിസ്റ്റ്‌ പാർടി

Communist Party of Australia
വെബ് ഡെസ്ക്

Published on Jun 03, 2026, 12:39 AM | 1 min read

കാന്‍ബറ: സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഇഡി റെയ്‌ഡിലും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ അറസ്റ്റുചെയ്‌ത ഡൽഹി പൊലീസ്‌ നടപടിയിലും ശക്തമായി പ്രതിഷേധിച്ച്‌ ഓസ്ട്രേലിയന്‍ കമ്യൂണിസ്റ്റ്പാര്‍ടി (സിപിഎ).


ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രസ്ഥാനത്തിന് നേരെയുള്ള കടുത്ത കടന്നുകയറ്റമാണിത്. മികച്ച വിജയങ്ങൾ കൈവരിച്ച കേരളത്തിന്റെ വികസന മാതൃകയെ തകര്‍ക്കുകയെന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. രാഷ്‌ട്രീയമായി ആസൂത്രണംചെയ്‌ത ഇത്തരം വേട്ടയാടലുകൾക്കെതിരെ ഇന്ത്യൻ തൊഴിലാളികളുടെയും കർഷകരുടെയും ബഹുജന പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്നും സിപിഎ പ്രസ്‌താവനയില്‍ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home