ad
Deshabhimani

കൊളംബിയ ഭൂചലനം; മരണസംഖ്യ ഉയരുന്നു, നിരവധി പേര്‍ക്ക് പരിക്ക്

columbia
വെബ് ഡെസ്ക്

Published on Aug 10, 2026, 10:41 PM | 1 min read

ബൊ​ഗോട്ട : കൊളംബിയയിലെ സാൻ ജോസ് ഡെൽ പാൽമറിനടുത്തുണ്ടായ ശക്തമായ ഭൂചലനത്തിൽ വ്യാപക നഷ്ടം. ഭൂചലനത്തിൽ 47 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.


റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏകദേശം 107 കിലോ മീറ്റർവരെ വ്യാപ്തിയുള്ളതായിരുന്നു. കൊളംബിയക്ക് പുറമെ ഇക്വഡോറിലും ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തുകയാണെന്നും തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home