പാകിസ്ഥാനില്‍ ഇസ്രയേല്‍വിരുദ്ധ പ്രക്ഷോഭം; പൊലീസുകാരനുൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

ലാഹോർ: പാകിസ്ഥാനിൽ പഞ്ചാബ് പ്രവിശ്യയിൽ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ ഒരു പൊലീസുകാരനുൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. തെഹരീക് ലബൈക് പാകിസ്ഥാൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ആരംഭിച്ച പ്രക്ഷോഭമാണ് തിങ്കളാഴ്‌ച സംഘർഷത്തിൽ കലാശിച്ചത്.
ഇസ്‌ലാമാബാദിലെ യുഎസ് എംബസിയിലേക്ക് മാർച്ചിന് ഇൗ സംഘടന ആഹ്വാനം ചെയ്‌തിരുന്നു. തിങ്കളാഴ്‌ച ലാഹോറിന് സമീപം ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മാർച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ പൊലീസിന് നേരെ തിരിയുകയും പെട്രോൾ ബോംബ് അടക്കമെറിഞ്ഞുവെന്നുമാണ് റിപ്പോർട്ടുകൾ.










0 comments