ad
Deshabhimani

പലസ്തീന് പിന്തുണ; ഇറ്റലിയിൽ രാജ്യവ്യാപക തൊഴിലാളി സമരം ശക്തം

gaza
വെബ് ഡെസ്ക്

Published on Sep 23, 2025, 06:33 PM | 1 min read

റോം: പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇറ്റലിയിൽ രാജ്യ വ്യാപക തൊഴിലാളി സമരം ശക്തം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ അണിനിരന്ന പ്രതിഷേധ പ്രകടനം നടത്തി.തുറമുഖത്തൊഴിലാളികൾ തുറമുഖങ്ങൾ ഉപരോധിച്ചു.


ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ഗാസയിൽ പലസ്തീനികൾക്കെതിരായ യുദ്ധത്തിൽ ഇസ്രായേലിന് ആയുധങ്ങളും മറ്റ് സാധനങ്ങളും കൈമാറുന്നതിനുള്ള ഇടമായി ഇറ്റലിയെ ഉപയോഗിക്കുന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധമാണുയരുന്നത്.


മെലോണി നയിക്കുന്ന ഇറ്റലിയിലെ വലതുപക്ഷ സർക്കാർ യൂറോപ്പിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ്. ബ്രിട്ടനും ഫ്രാൻസുമെല്ലാം സ്വതന്ത്ര്യ പലസ്തീനെ അംഗീകരിച്ചപ്പോഴും ഇറ്റലി അതിന് തയ്യാറായിട്ടില്ല. ജെനോവ, ലിവോർണോ, ട്രൈസ്റ്റെ എന്നീ തുറമുഖങ്ങളിലും പ്രതിഷേധം നടന്നു. തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് സ്കൂളുകൾ അടക്കുകയും പ്രതിഷേധം പൊതുഗതാഗതത്തെ ബാധിക്കുകയും ചെയ്തതാണ് റിപ്പോർട്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home