ad
Deshabhimani

print edition ചൈനീസ്‌ വിദേശമന്ത്രി ഇന്ന്‌ ദക്ഷിണ കൊറിയയിൽ

Chinese Foreign Minister
വെബ് ഡെസ്ക്

Published on Aug 19, 2026, 01:00 AM | 1 min read

ബീജിങ്‌ : ചൈനീസ് വിദേശമന്ത്രി വാങ് യീ ബുധനാഴ്ച ദക്ഷിണ കൊറിയ സന്ദർശിക്കും. വ്യാഴാഴ്ച ബ്ലൂ ഹൗസിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യൂങ് വാങ് യീയുമായി കൂടിക്കാഴ്ച നടത്തും. കൊറിയൻ ഉപദ്വീപിലെ സ്ഥിതിഗതികളും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയാകും. അഞ്ചുവർഷത്തിന് ശേഷമാണ് ചൈനീസ് വിദേശമന്ത്രി ദക്ഷിണ കൊറിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.


ഇറാൻ യുദ്ധത്തിൽ സഹായിക്കാത്തതിന്റെൈ പേരിൽ അമേരിക്ക ദക്ഷിണകൊറിയയുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ്‌ ചൈനയുടെ നയതന്ത്രനീക്കമെന്ന്‌ ശ്രദ്ധേയമാണ്‌. ദക്ഷിണകൊറിയയുമൊത്തുള്ള സംയുക്ത സൈനികാഭ്യാസം വെട്ടിച്ചുരുക്കാൻ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ കഴിഞ്ഞദിവസം പെന്റഗണോട്‌ നിർദ്ദേശിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home