Deshabhimani

ചൈന കുതിക്കുന്നു; സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനുമപ്പുറം

china flag
വെബ് ഡെസ്ക്

Published on Oct 19, 2026, 08:24 AM | 1 min read

ബീജിങ്: സോഷ്യലിസ്റ്റ് ബദലുയർത്തി ജനകീയ ചൈനയുടെ കുതിപ്പ് തുടരുന്നു. വർഷാവസാനത്തോടടുക്കവേ ഔദ്യോഗിക വാർഷിക വളർച്ചാ ലക്ഷ്യത്തിലേക്ക് രാജ്യം കൂടുതൽ അടുത്തെത്തി. ജൂലൈ-സെപ്തംബർ മൂന്നാം പാദത്തിൽ ചൈനയുടെ സാമ്പത്തിക വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് 4.5 ശതമാനമായി ഉയർന്നു. പ്രതീക്ഷിച്ചതിനുമപ്പുറമുള്ള വളർച്ചയാണിതെന്ന് ചൈന അറിയിച്ചു.


ഈ വർഷം മുഴുവനുമായി 4.5 മുതൽ 5 ശതമാനം വരെയുള്ള വളർച്ചയാണ് ചൈന ലക്ഷ്യമിട്ടിട്ടുള്ളത്. കയറ്റുമതിയിലെ കുതിപ്പാണ് പ്രതീക്ഷനൽകുന്നത്. വ്യവസായ ഉൽപ്പാദനം മുൻവർഷത്തെ അപേക്ഷിച്ച് 5.5% വളർച്ച കൈവരിച്ചു. നിർമിത ബുദ്ധി (എഐ) മേഖലയിലുണ്ടായ മുന്നേറ്റവും ചൈനയ്ക്ക് ​ഗുണമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home