print edition ബഹിരാകാശത്ത് ഇനി ചൂട് വിഭവങ്ങൾ ; ഒവൻ വിജയകരമായി പരീക്ഷിച്ച് ചൈന

ബിജിങ്
ബഹിരാകാശത്ത് ഇനി രുചികരമായ വിഭവങ്ങൾ പാചകം ചെയ്‌ത് ചൂടോകെ കഴിക്കാം. മൈക്രോ ഗ്രാവിറ്റിയിൽ പ്രവർത്തിക്കുന്ന ഒവൻ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ബഹിരാകാശ സഞ്ചാരികൾ. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാഗോങിലാണ് പരീക്ഷണം നടത്തിയത്. ആറ് സഞ്ചാരികൾ ചിക്കന്‍ വിങ്‌സ്, കേക്ക് എന്നിവ പാചകം ചെയ്‌ത് കഴിക്കുന്ന വീഡിയോ ചൈനീസ് ബഹിരാകാശകേന്ദ്രം പുറത്തുവിട്ടു.
ഗുരുത്വാകർഷണം ഇല്ലാത്തതും കുറഞ്ഞതുമായ സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താനായി പ്രത്യേകം വികസിപ്പിച്ച ഒവനാണിത്. വിഭവങ്ങൾ തയ്യാറാക്കുന്നതിനായി പ്രത്യേകം സജീകരിച്ച പ്രോഗ്രാമുകൾ ഹോട്ട്-എയര്‍ ഒവനിലുണ്ട്. ബഹിരാകാശ നിലയത്തിനുള്ളിൽ പുകയില്ലാതെ സുരക്ഷിതമായി ഉപയോഗിക്കാം. വിഭവങ്ങൾ 190 ഡിഗ്രി സെൽഷ്യസുവരെ ചൂടാക്കാമെന്ന പ്രത്യേകതയുമുണ്ട്.
നിലയത്തിലേക്ക് മൂന്ന് സഞ്ചരികളുമായി എത്തിയ ഷെൻഷു 21 ദൗത്യത്തിന്റെ ഭാഗമായാണ് ഒവനും എത്തിച്ചത്. പാചകം കൂടാതെ മറ്റ് 500 ആവശ്യങ്ങൾക്കും ഒവൻ സഹായകമാകും.










0 comments