ad
Deshabhimani

6 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈന - ഉത്തരകൊറിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

china - northkorea

ചൈന - ഉത്തരകൊറിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്

വെബ് ഡെസ്ക്

Published on Mar 12, 2026, 12:30 PM | 1 min read

ബീജിങ്ങ് : ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചൈന - ഉത്തരകൊറിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2020 ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. ബീജിങ്ങിലെയും അതിര്‍ത്തി നഗരമായ ഡാന്‍ഡോങ്ങിലെയും ഔദ്യോഗിക ബുക്കിംഗ് കേന്ദ്രങ്ങള്‍ വഴി ഇതിനോടകം തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബീജിങ്ങിനും പോങ്യാങ്ങിനും ഇടയില്‍ ആഴ്ചയില്‍ നാല് ദിവസവും ഡാന്‍ഡോങ്ങിനും പോങ്യാങ്ങിനും ഇടയില്‍ ദിവസേനയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. വ്യാഴാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് ചൈനീസ് റെയില്‍വേ നേരത്തെ അറിയിച്ചത്.
അതേസമയം, നിലവില്‍ വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും ഈ ട്രെയിന്‍ ടിക്കറ്റ് ലഭ്യമാകില്ല. ഉത്തരകൊറിയയില്‍ ജോലി ചെയ്യുകയോ പഠിക്കുന്നവരോ ആയ ചൈനക്കാര്‍ക്കും വിദേശത്തുള്ള ജോലിയോ പഠനമോ കഴിഞ്ഞ് മടങ്ങുന്ന ഉത്തരകൊറിയന്‍ പൗരന്മാര്‍ക്കുമാണ് ട്രെയിന്‍ ടിക്കറ്റ് ലഭിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.


2024 മുതല്‍ പരിമിതമായ അളവില്‍ വിനോദസഞ്ചാരികളെ അനുവദിച്ച് തുടങ്ങിയ ഉത്തരകൊറിയ, ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതോടെ പൂര്‍ണമായ അതിര്‍ത്തി തുറക്കലിന്‍റെ സൂചനയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home