ad
Deshabhimani

print edition എഐ വികസനത്തിന് 
അന്താരാഷ്ട്ര സംഘടന

artifitial intelligence
വെബ് ഡെസ്ക്

Published on Jul 18, 2026, 01:11 AM | 1 min read

ഷാങ്ഹായ്: നിർമിത ബുദ്ധിയുടെ (എഐ) വികസനത്തിനായ് പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ ഷാങ്ഹായില്‍ നടന്ന ചടങ്ങില്‍ പുതിയ അന്താരാഷ്ട്ര എഐ സംഘടനയ്ക്ക് രൂപം നല‍്കി. വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഓപ്പറേഷൻ ഓർഗനൈസേഷനില്‍ (ഡബ്ലിയുഎഐസിഒ) ചൈനയ്ക്ക് പുറമെ പാകിസ്ഥാന്‍, റഷ്യ, ക്യൂബ, വെനസ്വേല, കസാക്കിസ്ഥാൻ, ലാവോസ്, ഇന്തോനേഷ്യ തുടങ്ങിയ 29 രാജ്യങ്ങള്‍ പങ്കാളികളായി.


ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര അന്തർസർക്കാർ അന്താരാഷ്ട്ര സംഘടനയായിരിക്കുമിതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചടങ്ങിൽ സന്നിഹിതനായി.


നിർമിത ബുദ്ധിയുടെ വികസനം ഏതെങ്കിലും രാജ്യത്തിന്റെ ഒറ്റയ്ക്കുള്ള പ്രകടനമാകരുതെന്നും, മറിച്ച് അതൊരു ആഗോള സഹകരണത്തിന്റെ സിംഫണിയാകണമെന്നും ചൈന പ്രസിഡന്റ് ഷി ജിൻപിങ് സംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളും ജനകേന്ദ്രീകൃതമായസമീപനം സ്വീകരിച്ച് എഐ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home