ad
Deshabhimani

ഭീഷണികളെ ചെറുക്കാൻ സുരക്ഷാകവചം സൃഷ്ടിക്കുക ; എസ്‌സിഒ അംഗരാജ്യങ്ങളോട്‌ ഷി ജിൻപിങ്‌

വ്യാപാരയുദ്ധം അതിജീവിച്ച് ചൈന വളരുന്നു

china global economy
വെബ് ഡെസ്ക്

Published on Jul 16, 2025, 04:16 AM | 2 min read


ബീജിങ്‌

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വ്യാപാരയുദ്ധ വെല്ലുവിളികൾക്കിടയിലും ചൈനയുടെ സമ്പദ്‌വ്യവസ്ഥ സുസ്ഥിര വേഗത്തിൽ വളരുന്നു.


അമേരിക്കയുടെ തീരുവകൾ ഉണ്ടായിരുന്നിട്ടും ഏപ്രിൽ മുതൽ ജൂൺ വരെ ചൈനയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 1.1 ശതമാനം വർധിച്ചതായി ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ രേഖകൾ വ്യക്തമാക്കുന്നു. വർഷത്തിന്റെ രണ്ടാം പാദത്തിൽ 5.2 ശതമാനവും ആദ്യ പകുതിയിൽ 5.3 ശതമാനവും ചൈനയുടെ സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിച്ചു. ഈ വർഷത്തെ ലക്ഷ്യമായി സർക്കാർ പ്രഖ്യാപിച്ച അഞ്ച്‌ ശതമാനം വളർച്ചയ്‌ക്ക്‌ അനുസൃതമായാണ്‌ മുന്നേറ്റം.


ട്രംപിന്റെ തീരുവകൾ ഉണ്ടായിരുന്നിട്ടും ജൂണിൽ കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 5.8 ശതമാനം കൂടി. ഈവർഷം ചൈനീസ് ഉൽപ്പന്നങ്ങളുടെ മേലുള്ള തീരുവ അമേരിക്ക 145 ശതമാനം വരെ ഉയർത്തി. മെയ് മാസത്തിൽ ട്രംപ് കുറഞ്ഞത് 90 ദിവസത്തേക്ക് പരസ്‌പരം കയറ്റുമതിയുടെ നികുതിവർധന മരവിപ്പിക്കുന്നതിന്‌ ധാരണയിലെത്തി. ഉയർന്ന തീരുവ നിരക്കുകളിലേക്ക് മടങ്ങുന്നത് ഒഴിവാക്കാൻ ഇരുപക്ഷത്തിനും പുതിയ കരാർ ഉണ്ടാക്കാൻ ആഗസ്‌ത്‌ 12 വരെ സമയമുണ്ട്.


ട്രംപിന്റെ പ്രതികാരച്ചുങ്ക പ്രഖ്യാപനത്തിന്‌ അതേ നാണയത്തിൽ ചൈന തിരിച്ചടി നൽകിയിരുന്നു. അപൂർവ ധാതുക്കളുടെയും മറ്റും കയറ്റുമതി നിർത്തിവച്ചതോടെ അമേരിക്ക പ്രതിസന്ധിയിലായി. ഇതോടെയാണ്‌ ട്രംപ്‌ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായത്‌.




ഭീഷണികളെ ചെറുക്കാൻ സുരക്ഷാകവചം സൃഷ്ടിക്കുക ; എസ്‌സിഒ അംഗരാജ്യങ്ങളോട്‌ ഷി ജിൻപിങ്‌

ബീജിങ്‌

സുരക്ഷാഭീഷണികളെയും വെല്ലുവിളികളെയും നേരിടാനുള്ള സംവിധാനം മെച്ചപ്പെടുത്തണമെന്നും ശക്തമായ സുരക്ഷാകവചം സൃഷ്ടിക്കണമെന്നും ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) അംഗരാജ്യങ്ങളോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്‌ ആഹ്വാനംചെയ്‌തു. ടിയാൻജിനിൽ ചേരുന്ന എസ്‌സിഒ അംഗരാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായി കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽനിന്ന്‌ വിദേശമന്ത്രി എസ് ജയ്ശങ്കർ പങ്കെടുത്തു.


24 വർഷത്തിനിടെ എസ്‌സി‌ഒ പക്വതയും കരുത്തുറ്റതുമായ സംഘടനയായി വളർന്നിട്ടുണ്ടെന്ന്‌ ഷി പറഞ്ഞു. അയൽപക്ക നയതന്ത്രത്തിൽ ചൈന എസ്‌സി‌ഒക്ക്‌ മുൻഗണന നൽകിയിട്ടുണ്ട്‌. സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള സംവിധാനങ്ങൾ എസ്‌സി‌ഒ മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.


ചൈന, റഷ്യ, ഇന്ത്യ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ് എന്നീ 10 രാജ്യങ്ങളാണ് എസ്‌സി‌ഒയിൽ ഉൾപ്പെടുന്നത്. ചൈനയാണ്‌ നിലവിൽ എസ്‌സി‌ഒയുടെ അധ്യക്ഷസ്ഥാനത്ത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home