Deshabhimani

ചെെനയിൽ മിന്നൽപ്രളയം: 25 മരണം

china flood
വെബ് ഡെസ്ക്

Published on Aug 03, 2026, 09:45 AM | 1 min read

ബീജിങ്‌ : ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ 25 പേർ മരിച്ചു. 23 പേർക്ക്‌ പരിക്കേറ്റതായി ചൈനീസ്‌ അടിയന്തര നിർവഹണ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 26ന്‌ ക്യാമ്പിംഗിനുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹുവാങ്‌ഷാൻ സീനിക് ഏരിയയിൽ ഗാൻസു പ്രവിശ്യയിലെ വെയൂവാൻ പ്രദേശത്താണ്‌ പ്രളയമുണ്ടായത്‌. കനത്ത മഴയിൽ വൻമരങ്ങൾ കടപുഴകുകയും കാറുകൾ നശിച്ചെന്നുമാണ്‌ റിപ്പോർട്ട്‌. 174 പേരെ രക്ഷിച്ചു. ഞായറാഴ്ചയും ഇ‍ൗ പ്രദേശത്ത്‌ കനത്ത മഴ ചെയ്തിരുന്നു. മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ദേശീയ ദുരന്ത നിവാരണ കമീഷൻ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ക്യാമ്പിങ്ങിന് പേരുകേട്ട പ്രദേശമാണ് ഗാൻസുവിലെ ഷുവാങ്ഷിമെൻ സീനിക് ഏരിയ. നിരവധി ടെന്റുകളും കാറുകളും പാർക്ക് ചെയ്തിരുന്ന താഴ്‌വരകളിൽ വെള്ളം കയറുന്നതും വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.


china flood


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവ ഉണ്ടാകുമെന്ന് ചൈനയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ കനത്ത മഴയും നദികളിൽ ജലനിരപ്പുയരുന്നതും തുടരുകയാണ്. ഗാൻസു, ഷാൻസി, സിചുവാൻ, ഹെനാൻ, ഹുബെയ് എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് നിലവിലുണ്ട്. വടക്കുകിഴക്കൻ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിൽ 19 നദികൾ കരകവിഞ്ഞു.


സിചുവാനിൽ 64,000-ത്തിലധികം പേരെ അടിയന്തരമായി ഒഴിപ്പിച്ചു. മഴക്കാലം ആരംഭിച്ചതിനുശേഷം ഇവിടെനിന്ന് 8.81 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബീജിങ്ങിലും ഇന്നർ മംഗോളിയയിലും കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും വിവിധ പ്രവിശ്യകളിൽ ശക്തമായ മഴ തുടരാനിടയുണ്ടെന്നും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home