ad
Deshabhimani

കുട്ടി എഴുന്നേറ്റ് നിന്നു; റൺവേയിലെത്തിയ വിമാനം റദ്ദാക്കി

flight unsafe child
വെബ് ഡെസ്ക്

Published on Aug 08, 2026, 10:44 PM | 1 min read

വിക്ടോറിയ: കുട്ടി സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാനഡയിൽ പോർട്ടർ എയർലൈൻസ് വിമാനം റദ്ദാക്കി. വിക്ടോറിയയിൽ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെടേണ്ട പിഡി444 വിമാനമാണ് വ്യാഴാഴ്ച റദ്ദാക്കിയത്.


വിക്ടോറിയ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വിമാനം ടെർമിനൽ വിട്ട് റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് കുട്ടി സീറ്റിൽ എഴുന്നേറ്റ് നിൽക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ രക്ഷിതാവും ക്യാബിൻ ജീവനക്കാരും ചേർന്ന് സീറ്റ് ബെൽറ്റ് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിമാനം ടേക്ക് ഓഫ് ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയെയും രക്ഷിതാവിനെയും വിമാനത്തിൽ നിന്ന് ഇറക്കാൻ ജീവനക്കാർ തീരുമാനിച്ചു. എന്നാൽ ഇവരെ ലഗേജുകളുമായി പുറത്തിറക്കാനും ആവശ്യമായ രേഖകളും പുതിയ ഫ്ലൈറ്റ് പ്ലാനും തയ്യാറാക്കാനും വൈകി.


ഇതിനിടെ രാത്രി 12.30ന് വിമാനത്താവളത്തിലെ റൺവേ അടച്ചതോടെ വിമാനം പിന്നീട് പുറപ്പെടാനായില്ല. ഇതോടെ വിമാനത്തിലെ മറ്റ് യാത്രക്കാർക്ക് വിക്ടോറിയയിൽ തന്നെ രാത്രി തങ്ങേണ്ടിവന്നു. സംഭവത്തിൽ മറ്റ് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ പോർട്ടർ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു. അടുത്ത ദിവസം യാത്രക്കാരെ ടൊറന്റോയിലേക്ക് അയക്കാനുള്ള ക്രമീകരണം നടത്തിയതായും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home