ad
Deshabhimani

ഹോങ്കോങ്ങിൽ കാർഗോ വിമാനം റൺവേയിൽ നിന്ന് കടലിലേക്ക് തെന്നിമാറി: രണ്ട് മരണം

airplane crash hong kong

PHOTO CREDIT: X

വെബ് ഡെസ്ക്

Published on Oct 20, 2025, 10:37 AM | 1 min read

ഹോങ്കോങ്: ഹോങ്കോങ്ങിൽ ചരക്ക് വിമാനം റൺവേയിൽ നിന്ന് കടലിലേക്ക് തെന്നിമാറി. അപകടത്തിൽ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഹോങ്കോങ്ങ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം.‌


തുർക്കി ആസ്ഥാനമായുള്ള എസിടി എയർലൈൻസിന്റെ ബോയിംഗ് 747 EK9788 വിമാനമാണ് ആണ് അപകടത്തിൽപ്പെട്ടത്. ദുബായിൽ നിന്ന് എത്തിയ വിമാനം പുലർച്ചെ 3.50 ഓടെ ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യവേ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.


വിമാനത്തിലെ നാല് ജീവനക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. വിമാനത്താവളത്തിലെ ഗ്രൗണ്ട് വെഹിക്കിളിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്.


ലാൻഡിങ്ങിനിടെ വിമാനം ഗ്രൗണ്ട് സർവീസ് വാഹനവുമായി കൂട്ടിയിടിച്ചു. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി സമീപത്തെ കടലിൽ ഭാ​ഗികമായി മുങ്ങി. അന്വേഷണം പുരോഗമിക്കുന്നതിനാൽ വിമാനത്താവളത്തിന്റെ ഒരു റൺവേ അടച്ചിട്ടിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home