കാനഡയിൽ കാട്ടുതീ പടരുന്നു: ആയിരങ്ങളെ ഒഴിപ്പിച്ചു

കാനഡയിൽ പടരുന്ന കാട്ടുതീ| Photo:Reuters
ഒട്ടാവ : ബ്രിട്ടീഷ് കൊളംബിയയിലെ പടിഞ്ഞാറൻ കാനഡയിൽ കാട്ടുതീ പടരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരങ്ങൾ പാലായനം ചെയ്യേണ്ടിവന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ബോൾഡ് റേഞ്ചിലുണ്ടായ കാട്ടുതീ അതിവേഗം പടർന്ന് ഏകദേശം 95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലേക്ക് വ്യാപിച്ചു. സമ്മർലാൻഡ് ഉൾപ്പെടെയുള്ള ഒകനാഗൻ-സിമിൽകമീൻ മേഖലകളിലാണ് തീ കൂടുതൽ ബാധിച്ചത്.
ഏകദേശം 12,000 പേർ താമസിക്കുന്ന സമ്മർലാൻഡിൽ ഒഴിപ്പിക്കൽ നിർദേശം പുറപ്പെടുവിച്ചു. വൈദ്യുതി വിതരണവും നിലച്ചു. സീനിയർ കെയർ ഹോമുകൾ ഉൾപ്പെടെ നിരവധി ആരോഗ്യസ്ഥാപനങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഈ വേനൽക്കാലത്ത് കാനഡയിൽ നൂറുകണക്കിന് കാട്ടുതീകൾ ഉണ്ടായിട്ടുണ്ട്. ഒന്റാരിയോയിൽ മാത്രം ജൂലൈയിൽ ഏകദേശം 200 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പുക യുഎസിലെ ചില ഭാഗങ്ങളിലേക്ക് വ്യാപിച്ച് വായു മലിനീകരണം വർധിപ്പിച്ചിരുന്നു.









0 comments