ad
Deshabhimani

16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം; നിയന്ത്രിക്കാൻ കാനഡ

social media

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 03:52 PM | 1 min read

ടൊറന്റോ : 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം പാസാക്കി കാനഡ. കമ്പനികൾക്ക് അവരുടെ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമാണെന്ന് തെളിയിക്കാൻ കഴിയാത്ത പശ്ചാത്തലത്തിലാണ് നിയമം പാസാക്കുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഇളവ് ലഭിക്കുമെന്ന് കനേഡിയൻ സർക്കാർ പറഞ്ഞു.


കുട്ടികളെ സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്ന ഉള്ളടക്കം, അക്രമത്തിന് പ്രേരിപ്പിക്കുന്നതും വിദ്വേഷം വളർത്തുന്നതും ഉൾപ്പെടെ ഏഴ് തരം ദോഷകരമായ ഉള്ളടക്കങ്ങൾ നിയമനിർമാണത്തിൽ എടുത്തുപറയുന്നു. ഡിജിറ്റൽ സേഫ്റ്റി കമീഷൻ ഓഫ് കാനഡ എന്ന പേരിൽ ഒരു പുതിയ റെഗുലേറ്ററെ സൃഷ്ടിക്കപ്പെടും. ഇളവുകൾ എങ്ങനെയായിരിക്കുമെന്നതിന്റെ മാനദണ്ഡങ്ങൾ പിന്നീട് പ്രഖ്യാപിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രായപരിശോധനയും ഏർപ്പെടുത്തും.


ഓസ്‌ട്രേലിയ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നതിന് പ്രായാധിഷ്ഠിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, സ്‌പെയിൻ, ഡെൻമാർക്ക്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലും സമാനമായ നടപടികൾ ഒരുങ്ങുന്നുണ്ട്. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതിനുശേഷം, ഓസ്‌ട്രേലിയയിൽ, കുട്ടികളുടേതാണെന്ന് തിരിച്ചറിഞ്ഞ ഏകദേശം 4.7 ദശലക്ഷം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് കമ്പനികൾ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home