ad
Deshabhimani

print edition കാനഡ ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നു

Deportation
വെബ് ഡെസ്ക്

Published on Aug 09, 2026, 01:30 AM | 1 min read

ഒട്ടാവ : കാനഡയിൽനിന്ന് ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നു. കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഇ‍ൗവർഷം ആദ്യ ആറുമാസത്തിനിടെ 3,323 ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്. ആറുവർഷത്തെ ഉയർന്ന നിരക്കാണിത്. കഴിഞ്ഞവർഷം ആകെ നാടുകടത്തിയത്‌ 3,779 പേരെയാണ്‌. ഇതിന്റെ 88 ശതമാനത്തോളം വരും ഇ‍ൗവർഷം ആറുമാസത്തെ കണക്ക്.


താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി കാനഡ ഇമിഗ്രേഷൻ ചട്ടങ്ങൾ കടുപ്പിച്ചതാണ് ഇന്ത്യക്കാർക്ക് തിരിച്ചടിയായത്. വിദേശ വിദ്യാർഥികൾ, താൽക്കാലിക തൊഴിലാളികൾ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അഞ്ചുവർഷമായി കാനഡയിൽനിന്ന് ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ടത് മെക്സിക്കൻ പൗരന്മാരായിരുന്നു. ഈവർഷം ഇന്ത്യക്കാർ മെക്സിക്കോയെ (1,573 പേർ) പിന്നിലാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home