Deshabhimani

print edition ചരിത്രവിജയത്തിന് ആഹ്വാനം ചെയ്ത് ലുല

ബ്രസീലിലെ ഇടതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ ലുലയുടെ 
തെരഞ്ഞെടുപ്പ് റാലിയിൽ അണിനിരന്ന ജനസഞ്ചയം

ബ്രസീലിലെ ഇടതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ ലുലയുടെ 
തെരഞ്ഞെടുപ്പ് റാലിയിൽ അണിനിരന്ന ജനസഞ്ചയം

വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

റിയോ ഡി ജനീറോ: ബ്രസീലിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് വലതുപക്ഷ ശക്തികളെ തുടച്ചുനീക്കി ചരിത്രവിജയം നേടാൻ ആഹ്വാനംചെയ്ത് പ്രസിഡന്റും ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയുമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ.

തീവ്ര വലതുപക്ഷ സ്ഥാനാർഥിയായ സെനറ്റർ ഫ്ലാവിയോ ബോൾസനാരോയെ ഒന്നാംവട്ട വോട്ടെടുപ്പിൽത്തന്നെ പരാജയപ്പെടുത്തി ജനാധിപത്യം സംരക്ഷിക്കാൻ റിയോ ഡി ജനീറോയിൽ നടന്ന റാലിയെ അഭിസംബോധനചെയ്ത് ലുല ആവശ്യപ്പെട്ടു. പതിനായിരങ്ങളാണ് ലുലയുടെ റാലിയിൽ അണിനിരന്നത്.


1998-നുശേഷം ബ്രസീലിൽ ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പും ഒന്നാംവട്ടത്തിൽ അവസാനിച്ചിട്ടില്ല. ഇത്തവണ രണ്ടാംവട്ട വോട്ടെടുപ്പിലേക്ക് പോകാതെ ജനാധിപത്യത്തിന്റെ വിജയം ഉറപ്പാക്കണമെന്ന് ലുല അഭ്യർഥിച്ചു. ഫ്ലാവിയോയുടെ പിതാവും മുൻ പ്രസിഡന്റുമായ ജെയർ ബോൾസനാരോ നടത്തിയ അട്ടിമറി ശ്രമങ്ങളെ ഓർമിപ്പിച്ച ലുല, അദ്ദേഹത്തിന് കോടതി 27 വർഷത്തെ തടവുശിക്ഷ വിധിച്ച കാര്യം ജനങ്ങളെ ഓർമിപ്പിച്ചു.


പ്രചാരണത്തിന്റെ അവസാന വാരത്തിലെ അഭിപ്രായ സർവേകൾ പ്രകാരം ലുലയ്ക്ക് 45 ശതമാനം വോട്ടും ഫ്ലാവിയോയ്ക്ക് 40 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലധികം വോട്ട് നേടാനായില്ലെങ്കിൽ ആദ്യ രണ്ടുസ്ഥാനക്കാർ തമ്മിൽ 25-ന് രണ്ടാംവട്ട മത്സരം നടക്കും.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home