ഫ്ലോറിഡയില്‍ ബോട്ടിന് തീപിടിച്ചു; 11 പേർക്ക് പരിക്ക്

image credit: khou11
മിയാമി: ഫ്ലോറിഡയിലെ മിയാമി ബീച്ചിന് സമീപം ബോട്ടിന് തീപിടിച്ച് 11 പേർക്ക് പരിക്ക്. ഫ്ലോറിഡയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഹളോവർ സാൻഡ്ബാറിലാണ് ബോട്ടിൽ സ്ഫോടനമുണ്ടായത്.
ശനിയാഴ്ചയാണ് അപകടം നടന്നത്. പാചകവാതക ചോർച്ചയാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായയുടൻ രണ്ട് ഡസനിലധികം രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. വൈദ്യസഹായം ആവശ്യമുള്ള രോഗികളെ ഉടൻ തന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി മിയാമി-ഡേഡ് ഫയർ റെസ്‌ക്യൂ ഒരു പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്രവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.










0 comments