ad
Deshabhimani

പാകിസ്ഥാനിലെ കറാച്ചിയിൽ സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു

fire
വെബ് ഡെസ്ക്

Published on Feb 19, 2026, 03:27 PM | 1 min read

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ സ്ഫോടനം. 16 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെട്ടതായാണ് വിവരം. സ്ഫോടനത്തിൽ 14 പേർക്ക് പരിക്കേറ്റു. കറാച്ചിയിലെ ജനവാസ മേഖലയിലായിരുന്നു സ്ഫോടനമുണ്ടായത്.


പുലർച്ചെ 4.30ഓടെ ഓൾഡ് ബസാർ പ്രദേശത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ സ്ഫോടനമുണ്ടായത്. പാകിസ്ഥാനിൽ ഇന്ന് റംസാൻ ഒന്നാം ദിനം ആചരിക്കുകയായിരുന്നു. വ്രതാരംഭത്തിനായി ആളുകൾ ഉണർന്നപ്പോഴാണ് സംഭവം. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. സ്ഫോടനത്തിന് കാരണം വാതക ചോർച്ചയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


സ്ഫോടന സ്ഥലത്ത് നിന്ന് ഇതുവരെ 14 മൃതദേഹങ്ങൾ ലഭിച്ചു. മരിച്ചവരിൽ രണ്ടിനും 17 നും ഇടയിൽ പ്രായമുള്ള ഒമ്പത് കുട്ടികളും പരിക്കേറ്റവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു.14 പേർ പരിക്കേറ്റ് ചികിത്സയിലാണെന്നും പൊലീസ് സർജൻ ഡോ. സമയയ്യ സയ്യിദ് സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home