ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റ് കൊല്ലപ്പെട്ടു

വാഷിങ്ടൺ : യുഎസിലെ ടൈംസ് സ്ക്വയറിൽ പട്ടാപ്പകൽ നടന്ന കത്തിക്കുത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റ് കൊല്ലപ്പെട്ടു. എറിൻ പിയാസെന്റി (32) ആണ് കൊല്ലപ്പെട്ടത്. ബാങ്കിന്റെ ബിസിനസ് സെലക്ഷൻ ആൻഡ് കോൺഫ്ലിക്ട്സ് യൂണിറ്റിൽ വൈസ് പ്രസിഡന്റായിരുന്ന പിയാസെന്റി 18 മാസം മുമ്പാണ് ബാങ്കിൽ ചേർന്നത്. 49കാരിയായ പാമെല സിസ്നെറോസ് ആണ് ആക്രമണം നടത്തിയത്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊലപ്പെടുത്തി.
ആക്രമണത്തിൽ മറ്റൊരാൾക്കും കുത്തേറ്റു. ഇയാളുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു പ്രകോപനവുമില്ലാതെ നടന്ന അപ്രതീക്ഷിത ആക്രമണമായിരുന്നുവെന്ന് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി. വെസ്റ്റ് 42-ാം സ്ട്രീറ്റും സെവൻത് അവന്യൂവും ചേരുന്ന പ്രദേശത്ത് തിങ്കളാഴ്ച വൈകിട്ട് 4.24ഓടെയായിരുന്നു ആക്രമണം.
സിസ്നെറോസിന് മാനസിക വെല്ലുവിളിക്ക് ചികിത്സ തേടിയിരുന്നതായും പൊലീസ് പറയുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകും വഴിയാണ് പിയാസെന്റിക്ക് കുത്തേറ്റത്. പ്രസവാവധിക്ക് ശേഷം അടുത്തിടെയാണ് ഇവർ തിരികെ ജോലിയിൽ പ്രവേശിച്ചത്.









0 comments