ചിന്മയ് കൃഷ്ണദാസിന് ജാമ്യം

ചിന്മയ് കൃഷ്ണദാസ് photo credit: X
ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു സന്യാസിയും ഇസ്കോൺ മുൻ നേതാവുമായ ചിന്മയ് കൃഷ്ണദാസിന് ജാമ്യം. ബംഗ്ലാദേശ് ദേശീയ പതാകയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ചിന്മയ് കൃഷ്ണദാസിനെ ജയിലിലടച്ചത്. അഞ്ച് മാസത്തിന് ശേഷമാണ് ജാമ്യം. ബംഗ്ലാദേശ് ഹൈക്കോടതിയാണ് ബുധനാഴ്ച ജാമ്യ ഉത്തരവിട്ടത്. ജസ്റ്റിസ് അതോർ റഹ്മാൻ, ജസ്റ്റിസ് അലി റെസ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിലെ അന്തിമ വാദം കേട്ടത്. നവംബർ 25 ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ്ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്.









0 comments