ad
Deshabhimani

ബംഗ്ലാദേശിൽ ബിഎൻപി; കേവല ഭൂരിപക്ഷം കടന്നു

Bangladesh Election.jpg
വെബ് ഡെസ്ക്

Published on Feb 13, 2026, 06:14 AM | 1 min read

ധാക്ക: ബംഗ്ലാദേശിൽ അതീവനിർണായകമായ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി) അധികാരത്തിലേക്ക്‌. പാർടി കേവല ഭൂരിപക്ഷം നേടിയെന്നാണ് റിപ്പോർട്ട്. 299 സീറ്റുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 60ശതമാനത്തിലധികമായിരുന്നു പൊളിങ്‌.


ബിഎൻപി 209 സീറ്റുകൾ നേടിയെന്ന് ബം​ഗ്ലാദേശിലെ സ്വകാര്യ ചാനൽ ജമുന ടിവി റിപ്പോർട്ട് ചെയ്യുന്നു. മുഖ്യ എതിരാളി ജമാഅത്തെ ഇസ്ലാമി 68 സീറ്റുകൾ നേടിയെന്നുമാണ് റിപ്പോർട്ട്. ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കുമെന്നാണ് റിപ്പോർട്ട്.


ബിഎൻപി സർക്കാർ രൂപീകരിക്കുമെന്ന്‌ പാർടി വക്താവ്‌ മഹ്ദി അമിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ പ്രഹസനമാണെന്ന് വിദ്യർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരഭ്രഷ്ടയായി ഇന്ത്യയിൽ അഭയംതേടിയ അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന പ്രതികരിച്ചു. അവാമി ലീഗിനെ മത്സരിക്കുന്നതിൽ വിലക്കിയതിനാൽ പ്രധാന മത്സരം ബിഎൻപിയും ജമാഅത്തെ ഇസ്ലാമിയും തമ്മിലാണ്. വിദ്യാർഥി പ്രക്ഷോഭ നേതാക്കൾ രൂപീകരിച്ച എൻസിപി ജമാഅത്തെ സഖ്യത്തിനൊപ്പമാണ്.


ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് മുന്നോട്ടുവെച്ച 84 ഭരണഘടനാ പരിഷ്കാര നിർദ്ദേശങ്ങൾ നടപ്പാക്കണോ എന്ന ഹിതപരിശോധനയും വോട്ടെടുപ്പിനൊപ്പം നടന്നു. ഖുൽനയിലെ പോളിങ്‌ ബൂത്തിൽ ജമാഅത്തെ ഇസ്ലാമിയുമായി നടന്ന സംഘർഷത്തിൽ ബിഎൻപി നേതാവ്‌ കൊല്ലപ്പെട്ടു. ഗോപാൽഗഞ്ചിലെ ബോംബാക്രമണത്തിൽ 13 കാരിയടക്കം മൂന്ന്‌ പേർക്ക്‌ പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home