ad
Deshabhimani

ബാലേന്ദ്ര ഷാ 
പ്രധാനമന്ത്രി 
ആകണമെന്ന് ജെൻ സി പ്രക്ഷോഭകര്‍

balendra shah
വെബ് ഡെസ്ക്

Published on Sep 10, 2025, 12:15 PM | 1 min read

​കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചതിന്‌ പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ജെൻ സി പ്രക്ഷോഭകര്‍ ഉയർത്തിക്കാട്ടുന്നത് കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷായെ. സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാൻ ഇടക്കാല സർക്കാരിനെ നയിക്കാൻ 33 കാരനായ ബാലേന്ദ്ര ഷായെ നിയമിക്കണമെന്ന്‌ സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നു.

സർക്കാരിനെതിരായ ജെൻ സി പ്രക്ഷോഭങ്ങൾക്ക്‌ ഷാ ശക്തമായ പിന്തുണ നൽകിയിരുന്നു. നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞതിനാൽ തനിക്ക് പ്രക്ഷോഭത്തിൽ പ​ങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും, അവരുടെ ശബ്ദം കേൾക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ഷാ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.

യുവജനങ്ങളിൽ ഏറെ സ്വാധീനമുള്ള സിവില്‍ എൻജിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ സ്വതന്ത്രനായാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഗായകനും ഗാനരചയിതാവുമായ ഷാ ഹിപ്ഹോപ് സംഗീത ശാഖയിലൂടെ അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home