ad
Deshabhimani

യെമന്‍ തീരത്ത് കെമിക്കൽ ടാങ്കർ പിടിച്ചെടുത്ത് അക്രമികള്‍; സൊമാലിയൻ കടൽക്കൊള്ളക്കാരെന്ന് സംശയം

YEMEN
വെബ് ഡെസ്ക്

Published on Jul 17, 2026, 07:28 PM | 1 min read

ലണ്ടൻ : യെമന്റെ തെക്കൻ തീരത്തിന് സമീപം കെമിക്കൽ ടാങ്കർ പിടിച്ചെടുത്തതായി റിപ്പോർട്ട്. ​ഗൾഫ് ഓഫ് ഏദനിൽ സഞ്ചരിച്ചുകൊണ്ടിരുന്ന 'അസാന' എന്ന കെമിക്കൽ ടാങ്കർ ആയുധധാരികളായ അക്രമികൾ പിടിച്ചെടുത്തുവെന്നും കപ്പലിന്റെ നിയന്ത്രണം അവരുടെ കൈകളിലാണെന്നും സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു.


ആദ്യം ഹൂതി വിമതരുടെ ആക്രമണമാണെന്നാണ് കരുതിയിരുന്നതെന്നും പിന്നീട് ലഭ്യമായ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൊമാലിയൻ കടൽക്കൊള്ള സംഘത്തിന്റെ ആക്രമണമാകാനാണ് കൂടുതൽ സാധ്യതയെന്നും സമുദ്രസുരക്ഷാ ഏജൻസികൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കപ്പൽ ട്രാക്കിംഗ് അനുസരിച്ച് സൊമാലിയയിലെ ബോസാസോ തുറമുഖത്തേക്കാണ് അസാന നീങ്ങുന്നത്.

ബ്രിട്ടീഷ് സമുദ്രസുരക്ഷാ സ്ഥാപനമായ ആംബ്രേയുടെ വിവരമനുസരിച്ച്, വെള്ളിയാഴ്ച രാവിലെ ഏകദേശം 06:20നാണ് കപ്പൽ അടിയന്തര സഹായസന്ദേശം അയച്ചത്. അതേസമയം, അക്രമികൾ എങ്ങനെ കപ്പലിനുള്ളിൽ പ്രവേശിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home