ad
Deshabhimani

ഇറാനിൽ വൻ സ്ഫോടനം; ഷാഹിദ് രാജീ തുറമുഖത്ത് കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചു

explosion at port in Iran

photo credit: X

വെബ് ഡെസ്ക്

Published on Apr 26, 2025, 03:58 PM | 1 min read

ദുബായ്: തെക്കൻ ഇറാനിൽ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ച്‌ 47 പേർക്ക്‌ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജീ തുറമുഖത്ത്‌ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകളാണ്‌ പൊട്ടിത്തെറിച്ചത്‌.


ഇറാൻ ഒമാനിൽ അമേരിക്കയുമായി മൂന്നാം ഘട്ട ആണവ ചർച്ചകൾ തുടരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.


പരിക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കൽ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്തു. പ്രാഥമിക കണക്കുകൾ പ്രകാരം 47 പേർക്ക് പരിക്കേറ്റതായും തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. 2020-ൽ ഇതേ തുറമുഖത്തെ കമ്പ്യൂട്ടറുകൾക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home