ad
Deshabhimani

വെനസ്വേല; 24 സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സൈന്യം

venezuela
വെബ് ഡെസ്ക്

Published on Jan 07, 2026, 01:01 PM | 1 min read

കരാക്കസ്: അമേരിക്കൻ സൈന്യം രാജ്യത്തിനകത്ത് കടന്ന് കയറി നടത്തിയ ആക്രമണങ്ങളിൽ തങ്ങളുടെ 24 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി വെനസ്വേലൻ സൈന്യം പ്രഖ്യാപിച്ചു. ഇതോടെ ശനിയാഴ്ചത്തെ ആക്രമണത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 56 ആയി.


ആക്രമണങ്ങളിൽ കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.


വെനിസ്വേലയിൽ ജോലി ചെയ്യുന്ന 32 ക്യൂബൻ സൈനികരും പോലീസ് ഉദ്യോഗസ്ഥരും ഓപ്പറേഷനിൽ മരിച്ചതായി ക്യൂബൻ സർക്കാർ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് സൈന്യം ഇന്ന് വെളിപ്പെടുത്തിയ കണക്കുകൾ. ഏഴ് യുഎസ് സൈനികർക്കും പരിക്കേറ്റിരുന്നു.


Related News

വെനിസ്വേലൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന വീഡിയോ സൈന്യത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരിൽ പലരുടെയും മുഖങ്ങൾ, സൈനികർ, കാരക്കാസിന് മുകളിലൂടെ പറക്കുന്ന അമേരിക്കൻ വിമാനങ്ങൾ, സ്ഫോടനങ്ങളിൽ തകർന്ന കവചിത വാഹനങ്ങൾ എന്നിവയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ സഹിതമാണ് ഇത്.


പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും ബന്ദികളാക്കി തട്ടിക്കൊണ്ടു പോയ അമേരിക്കൻ നടപടിയിൽ യു എസിന് അകത്തും പ്രതിഷേധം കനക്കുകയാണ്. വാഷിംഗ്ടൺ പോസ്റ്റും എസ്എസ്ആർഎസും വാരാന്ത്യത്തിൽ ടെക്സ്റ്റ് സന്ദേശങ്ങൾ ഉപയോഗിച്ച് നടത്തിയ ഒരു വോട്ടെടുപ്പിൽ പത്തിൽ നാല് പേർ മാത്രമാണ് മഡുറോയെ പിടികൂടാൻ യുഎസ് സൈന്യത്തെ അയച്ചതിനെ അംഗീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home