ad
Deshabhimani

print edition ആസിയാൻ ഉച്ചകോടി 
ഇന്നുമുതൽ

asean summit 2025
വെബ് ഡെസ്ക്

Published on Oct 26, 2025, 03:07 AM | 1 min read

കോലാലംപുർ: 47–-ാമത് ആസിയാൻ ഉച്ചകോടിക്ക്‌ ഞായറാഴ്‌ച മലേഷ്യയിലെ കോലാലംപുറിൽ തുടക്കമാകും.


ഉച്ചകോടിക്ക്‌ മുന്നോടിയായി ശനിയാഴ്‌ച ആസിയാൻ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗം ചേർന്നു. പ്രാദേശിക സുരക്ഷ, വ്യാപാര ബന്ധങ്ങൾ, യുഎസ്‌ തീരുവ ഭീഷണി തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌, ചൈന പ്രധാനമന്ത്രി ലീ ചിയാങ്, ജപ്പാൻ പ്രധാനമന്ത്രി സനെ തകൈച്ചി, ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌ സിറിൽ രാമഫോസ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണ്‌ പങ്കെടുക്കുക. വിദേശ മന്ത്രി എസ് ജയശങ്കർ ഇന്ത്യൻ സംഘത്തെ നയിക്കും. 28 വരെയാണ്‌ ഉച്ചകോടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home