അന്യഗ്രഹജീവികളുണ്ടോ? ; തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചുള്ള രേഖകൾ പുറത്തുവിട്ട് പെന്റഗൺ

പെന്റഗൺ പുറത്തുവിട്ട ചിത്രങ്ങള്‍ | image: The Pentagon, via Getty Images
വാഷിങ്ടൺ : അന്യഗ്രഹജീവികൾ, തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങൾ തുടങ്ങിയവയെക്കുറിച്ച് കൈവശമുള്ള രേഖകൾ പുറത്തുവിട്ട് പെന്റഗൺ. യുഎസ് ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ചിത്രങ്ങളടങ്ങിയ രേഖകൾ പുറത്തുവിട്ടത്.
യുഎസിൽ ആകാശങ്ങളിൽ വിവിധ ഭാഗങ്ങളിൽ കാണപ്പെട്ട ഇൻഫ്രാ റെഡ് ചിത്രങ്ങളാണിവ. ചിത്രങ്ങൾ കണ്ട ശേഷം അന്യഗ്രഹജീവികളുണ്ടോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടേയെന്ന് ട്രംപ് പറഞ്ഞു. ഈ വിഷയത്തിൽ സുതാര്യത കാണിക്കാൻ മുൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഇപ്പോൾ പുറത്തുവിട്ടിരുക്കുന്ന രേഖകൾ ഉപയോഗിച്ച് സത്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾ സ്വയം മനസിലാക്കട്ടേയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ജനങ്ങളുടെ താൽപര്യം മനസിലാക്കി അന്യഗ്രഹ ജീവികള്‍, ഭൗമേതര ജീവികള്‍, തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങള്‍, തിരിച്ചറിഞ്ഞിട്ടില്ലാത്ത പറക്കുന്ന വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലുകളും മറ്റു വിവരങ്ങളും പുറത്തുവിടാന്‍ യുദ്ധകാര്യ സെക്രട്ടറിയോടും മറ്റ് ഏജന്‍സികളോടും ഞാന്‍ നിര്‍ദേശിക്കുന്നു. അത്യധികം സങ്കീര്‍ണവും അതേസമയം കൗതുകകരവുമായ വിഷയങ്ങളാണിവ. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ, ട്രംപ് പറഞ്ഞു.
നേരത്തേ എരിയൽ 51നെക്കുറിച്ചും അനഗ്രഹജീവികളെക്കുറിച്ചുമുള്ള മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പരാമർശങ്ങൾ വിവാദമായിരുന്നു.










0 comments